
പ്രിസം ബാച്ച് അസംബ്ലികൾക്ക് തുടക്കം
കോഴിക്കോട്: വൈജ്ഞാനിക സേവനം പണ്ഡിതർ ജീവിതദൗത്യമായി സ്വീകരിക്കണമെന്ന് ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ജാമിഅ മദീനത്തുന്നൂർ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ മുന്നോടിയുള്ള പ്രിസം ബാച്ച് അസംബ്ലികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവ് സമ്പാദനത്തിന് സമയം കണ്ടെത്തുന്നതോട് കൂടെ സമൂഹത്തെ സമുദ്ധരിക്കാൻ ആവശ്യമായ കഴിവുകൾ നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിസം അസംബ്ലി,മുഖാതബതു നൂറാനിയ്യ റീഡിംഗ്, ലൈഫ് കോച്ചിംഗ് എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത സെഷനുകൾ നടന്ന ആദ്യ സംഗമത്തിൽ ബാച്ച് 16,17 നൂറാനി അലുംനികളാണ് പങ്കെടുത്തത്.
ജാമിഅ മദീനതുന്നൂർ സീനിയർ ഫാക്കൽറ്റികളായ മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, അലി അഹ്‌സനി എടക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മൊയ്തീൻ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു.
ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ
ആസഫ് നൂറാനി ഓപ്പണിങ് ടോക്ക് നടത്തി. സയ്യിദ് സുഹൈൽ നൂറാനി അവേലം പ്രിസം മാനിഫെസ്റ്റോ അവതരിപ്പിച്ചു. ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറക്ടർ ഡോ. ശമീർ നൂറാനി , പ്രിസം ഡയക്ടറേറ്റ് ഓഫ് ഓർഗനൈസേഷൻ അഫയേഴ്സ് ഹെഡ് ശിബിലി ത്വാഹിർ നൂറാനി, പ്രിസം ഓഫീസ് ഓപറേഷൻ ഹെഡ് മർസൂഖ് നൂറാനി സംസാരിച്ചു.











