logo
logo
മദീനത്തുന്നൂർ ഇർസുന്നബവി സോൺ റൊൻ്റിവ്യൂ: സ്വാഗതസംഘം രൂപീകരിച്ചു

മദീനത്തുന്നൂർ ഇർസുന്നബവി സോൺ റൊൻ്റിവ്യൂ: സ്വാഗതസംഘം രൂപീകരിച്ചു

1 min read|October 22, 2026

കണ്ണൂർ: ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ഓപ്പൺ സ്കൂൾ സോൺ റൊൻ്റിവ്യൂ ലൈഫ് ഫെസ്റ്റിവലിൻ്റെ  സ്വാഗതസംഘം രൂപീകരിച്ചു. 'ഡീ കോഡിംഗ് ഫൈറ്റ് ലോർ' എന്ന പ്രമേയത്തിൽ ജൈവ നാട്ടു കാർഷിക പാരമ്പര്യത്തെയും സുസ്ഥിര ആരോഗ്യത്തിൻ്റെ സാധ്യതകളും ചർച്ച ചെയ്യുന്ന ഈ വർഷത്തെ റൊൻ്റിവ്യൂ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യൂക്കേഷനൽ സെന്ററിലാണ് നടക്കുന്നത്. കേരളത്തിലെ 12 ഓപ്പൺ സ്കൂൾ ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് റൊൻ്റിവ്യൂ വിജയികളായ ഇരുനൂറോളം മത്സരാർഥികളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. സ്വാഗതസംഘം ചെയർമാനായി സയ്യിദ് സഅദുല്ല തങ്ങളെയും ജനറൽ കൺവീനറായി സി.കെ. അബ്ദുൽ അസീസ് ഹാജിയെയും ഫിനാൻസ് കൺവീനറായി ഇബ്രാഹിം ഹാജി കോളയാടിനെയും തിരഞ്ഞെടുത്തു.


സ്വാഗത സംഘം രൂപീകരണ യോഗത്തിൽ

ഫൈളുറഹ്‌മാൻ ഇർഫാനി അധ്യക്ഷത വഹിച്ചു. അസീസ് ഹാജി, അലി നരവൂർ, മുബശ്ശിർ നൂറാനി, ആരിഫ് സഖാഫി, ഇബ്രാഹിം ഹാജി പുറക്കളം എന്നിവർ സംബന്ധിച്ചു. അബൂബക്കർ ഇർഫാനി സ്വാഗതവും മുബശ്ശിർ നൂറാനി നന്ദിയും പറഞ്ഞു.

Share This News