
ജാമിഅ മദീനതുന്നൂർ ജൂനിയർ ഫാക്കൽറ്റി ട്രൈനിംഗ് പ്രോഗ്രാം സമാപിച്ചു
പൂനൂർ: ജാമിഅ മദീനതുന്നൂർ ജൂനിയർ അധ്യാപകർക്കായി സംഘടിപ്പിച്ച ദ്വിദിന ഫാക്കൽറ്റി ട്രൈനിംഗ് പ്രോഗ്രാം സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.
ടീച്ചിങ് മെത്തഡോളജി,അക്കാദമിക് എക്സലൻസ്, ഇസ്‌ലാമിക് പെഡഗോജി,
സ്റ്റുഡന്റ് സൈക്കോളജി,സോഷ്യൽ എൻഗേജ്മെന്റ് എന്നിവ കേന്ദ്രീകരിച്ചുള്ള സെഷനുകൾക്ക് മുഹ്‌യുദ്ദീൻ സഖാഫി തളീക്കര, യൂനുസ് അഹ്‌സനി,ഡോ. കെ.എം. ശരീഫ്,അമീർ അലി നൂറാനി, സഫ്‌വാൻ നൂറാനി എന്നിവർ നേതൃത്വം നൽകി.
കരിക്കുലം ഡെവലപ്മെന്റ് സെഷനിൽ
ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറക്ടർ ഡോ. ഷമീർ നൂറാനി സംസാരിച്ചു. ഡീൻ ഓഫ് ഫാക്കൽറ്റി അഫയേഴ്സ് ഇർഷാദ് നൂറാനി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഹംറാസ് നൂറാനി നന്ദിയും പറഞ്ഞു.











