
'പെന്നിറ്റ്' റൈറ്റേഴ്സ് വർക്ക്ഷോപ്പ് സമാപിച്ചു.
പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലായ 'റൊൻ്റിവ്യൂ' പരിപാടിയുടെ മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച 'പെന്നിറ്റ്' റൈറ്റേഴ്സ് വർക്ക്ഷോപ്പ് സമാപിച്ചു. രചനാരംഗത്ത് യുവപ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടിയിൽ ക്രിയേറ്റീവ് റൈറ്റിംഗ്, റിസേർച്ച് , ലാംഗ്വേജ് ലാബ് ഉൾപ്പെടെയുള്ള സെഷനുകൾ നടന്നു.
ജാമിഅ മദീനത്തൂന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി വരപ്പാറ ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല എഡിറ്റർ മുഹമ്മദ് ബി കടക്കൽ എക്സ്പേർട്ട് ടോക്ക് നിർവ്വഹിച്ചു. അൻസിഫ് ഖുസ്രു, ഇംതിയാസ് നൂറാനി, അൻഷിഫ് നൂറാനി, സലീം നൂറാനി എന്നിവർ മലയാളം, ഉർദു, ഇംഗ്ലീഷ്, അറബി ഭാഷകളിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മുബഷിർ നൂറാനി, വാസിൽ മുജീബ് നൂറാനി എന്നിവർ പങ്കെടുത്തു. നാദി ദഅവ കൺവീനർ ഫസ്‌ലു റഹ്‌മാൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ബാസിത്ത് കാരക്കുന്ന് നന്ദിയും അറിയിച്ചു.











