
'ദിറായ' ഹദീസ് ക്യാമ്പ് സമാപിച്ചു
പൂനൂർ: ജാമിഅ മദീനതുന്നൂർ ഹദീസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച 'ദിറായ' ദ്വിദിന ഹദീസ് ക്യാമ്പ് സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടിയിൽ ഹദീസ് ക്രോഡീകരണം, രീതിശാസ്ത്രം,വിമർശനം എന്നിവ ചർച്ചയായി.
ഹദീസ് പണ്ഡിതരുടെ കർമ്മശാസ്ത്ര വായനകൾ എന്ന വിഷയത്തിൽ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.മുഹ്യിദ്ദീൻ സഖാഫി കാവനൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, സഈദ് നൂറാനി ,മുസമ്മിൽ നൂറാനി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി നടന്ന ഹദീസ് അക്കാദമിക് കോൺഫറൻസിൽ ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറക്ടർ ഡോ. ഷമീർ നൂറാനി സംസാരിച്ചു. പ്രൊ റെക്ടർ ആസഫ് നൂറാനി വിഷൻ ടോക്ക് നടത്തി. അക്കാദമിക് കോൺഫറൻസിലെ ബെസ്റ്റ് പേപ്പർ അവാർഡ് മർകസ് ഗാർഡൻ വിദ്യാർത്ഥി മുഹമ്മദ് സിനാൻ നൗഷാദിന് ലഭിച്ചു. രണ്ടാം സ്ഥാനം ഇമാം ശാഫി ബുസ്താനാബാദിലെ മുഹമ്മദ് റിശാനിനും മർകിൻസ് ബംഗളൂരുവിലെ മുഹമ്മദ് മിസ്ബാഹിനും ലഭിച്ചു. മൂന്നാം സ്ഥാനം ഉള്ളാൾ സയ്യിദ് മദനി കോളേജ് വിദ്യാർത്ഥി മുഹമ്മദ് സാബിഖ് നേടി.
ഹദീസ് ഗ്രാൻ്റ് ക്വിസിൽ മർകസ് ഗാർഡൻ പൂനൂരിലെ അബ്ഷർ ഹുസൈനാർ, മുഹമ്മദ് സിനാൻ പുത്തൂർ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഇമാം ശാഫി ബുസ്താനാബാദിലെ സയ്യിദ് മുഹ്സിൻ യൂസുഫ്, ഹബീബ് മൊയ്തീൻകുട്ടി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും മർകിൻസ് ബംഗളൂരുവിലെ സയ്യിദ് ഉബൈസ്, ഹാഫിസ് മുഹമ്മദ് ഫഹദ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.











