logo
logo
സയൻസ് ഓർബിറ്റ് കോൺക്ലേവ് സമാപിച്ചു

സയൻസ് ഓർബിറ്റ് കോൺക്ലേവ് സമാപിച്ചു

1 min read|June 10, 2026

പൂനൂർ : ജാമിഅ മദീനതുന്നൂർ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദ്വിന “സയൻസ് ഓർബിറ്റ് കോൺക്ലേവ്” സമാപിച്ചു. നെക്സ്റ്റ് ജെൻ ഇന്നോവേഷൻ പ്രൊജക്ടുകൾ, ശാസ്ത്ര–സാങ്കേതിക രംഗത്തെ ഗവേഷണ സാധ്യതകൾ, ഉന്നത പഠനാവസരങ്ങൾ എന്നിവ ചർച്ച ചെയ്ത കോൺക്ലേവിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവകലാശാലകളിലും പഠനം നടത്തുന്ന ജാമിഅ മദീനതുന്നൂർ സയൻസ് ഓർബിറ്റ് അംഗങ്ങളാണ് സംഗമിച്ചത്.


പൂനൂർ മർകസ് ഗാർഡനിൽ നടന്ന കോൺക്ലേവിൽ സയൻസ് & ടെക്നോളജിയിലെ നൂതന പദ്ധതികൾ അംഗങ്ങൾ അവതരിപ്പിച്ചു.അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു.സയൻസ് കരിയർ ഓറിയൻ്റേഷന് സാലിഹ് നാദാപുരം നേതൃത്വം നൽകി. മോറൽ ലൈഫ് പ്രോഗ്രാമിൽ അലി അഹ്സനി എടക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ , അബ്ദുനാസർ സഖാഫി പൂനൂർ, റമളാൻ നൂറാനി സംസരിച്ചു.


2026 ഡിസംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കുന്ന മദീനതുന്നൂർ സയൻസ് ഫെസ്റ്റിവൽ പ്രഖ്യാപനം പ്രോ റെക്ടർ ആസഫ് നൂറാനി നിർവ്വഹിച്ചു. ഫെസ്റ്റിവലിൻ്റെ പ്രചാരണാർത്ഥം  20 രാജ്യങ്ങളിൽ 'ഇംപൾസ് വാക്' സയൻസ് എക്സ്പിഡിഷൻ നടക്കും. ജാമിഅ മദീനതുന്നൂർ സീനിയർ ജൂനിയർ സയൻസ് സ്കൂളുകളുടെ പരിഷ്‌കരിച്ച കരിക്കുലമായ 'ഇഗ്‌നൈറ്റ്', 'പിനാകിൾ' എന്നിവ പുറത്തിറക്കി.സയൻസ് ഓർബിറ്റ് പുതിയ ഭാരവാഹികളെ പരിപാടിയിൽ പ്രഖ്യാപിച്ചു : ചെയർമാൻ: മുഹമ്മദ് യാസീൻ ചെറുവാടി , കൺവീനർ അംജദ് കെ, ഫൈനാൻസ് കോർഡിനേറ്റർ : മുഹമ്മദ് നവവി.

Share This News