logo
logo
'ശീഇസം: ആശയം, വികാസം, വിമർശനം' വെബിനാർ സീരീസ് സമാപിച്ചു

'ശീഇസം: ആശയം, വികാസം, വിമർശനം' വെബിനാർ സീരീസ് സമാപിച്ചു

1 min read|July 6, 2026

കോഴിക്കോട് : ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് അഖീദ & ഫിലോസഫിയും പ്രിസം അഖീദ കമ്മ്യൂണിറ്റിയും സംയുക്തമായി 'ശീഇസം: ആശയം, വികാസം, വിമർശനം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വെബിനാർ സീരീസ് സമാപിച്ചു.


ജൂൺ 23 മുതൽ ജൂലൈ 3 വരെ നടന്ന ഏഴ് സെഷനുകളിലായി ശീഇസത്തിന്റെ ഉത്ഭവവും വികാസവും, അടിസ്ഥാന വിശ്വാസങ്ങൾ, മുഹറത്തിലെ ആചാരങ്ങൾ, ഖുർആൻ തിരിമറിയും വ്യാജ ഹദീസ് നിർമാണവും, ശീഇസത്തിന്റെ വിഭാഗങ്ങളും ആന്തരിക സംവാദങ്ങളും, ഇറാൻ വിപ്ലവവും വായനകളും, വർത്തമാന ശീഇസത്തിന്റെ പ്രവർത്തനങ്ങളും പൊതുഇടപെടലുകളും തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.


സുലൈമാൻ ഫൈസി കിഴിശ്ശേരി, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ,അശ്റഫ് ബാഖവി ചെറൂപ്പ, ജുനൈദ് ഖലീൽ നൂറാനി, സജീർ ബുഖാരി, മുസ്തഫ പി. എറയ്ക്കൽ, സ്വാദിഖ് നൂറാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.


ഇസ്ലാമിക് സ്റ്റഡീസ് ഡിപാർട്ട്മെൻ്റ് അസ്റ്റിറ്റൻ് എച്ച് ഒ ഡി സഈദ് നൂറാനി സ്വാഗതവും അഖീദ കമ്മ്യൂണിറ്റി ചെയർ ജുനൈദ് ഖലീൽ നൂറാനി നന്ദിയും പറഞ്ഞു.

Share This News