logo
logo
ജാമിഅ മദീനതുന്നൂർ കാമ്പസ് മാനേജ്മെന്റ് ആന്വൽ അസംബ്ലി സമാപിച്ചു

ജാമിഅ മദീനതുന്നൂർ കാമ്പസ് മാനേജ്മെന്റ് ആന്വൽ അസംബ്ലി സമാപിച്ചു

1 min read|August 10, 2026

കോഴിക്കോട്: ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ വിവിധ കാമ്പസുകളിലെ മാനേജ്മെന്റ് പ്രതിനിധികളുടെ വാർഷിക സംഗമമായ കാമ്പസ് മാനേജ്മെന്റ് ആന്വൽ അസംബ്ലി സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന സംഗമം ബീരാൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.കാമ്പസുകളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിന് കാലോചിതമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ മാനേജ്മെന്റ് സംവിധാനം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു.


മാനേജ്മെൻ്റ് അസംബ്ലി, കരിക്കുലം & അക്കാദമിക് എകസലൻസ്, ഗവേർണൻസ് & ലീഗൽ ഹെൽപ് തുടങ്ങിയ സെഷനുകളോടൊപ്പം മാനേജ്മെന്റ് പ്രതിനിധികളുമായി റെക്ടറുടെ ഓപ്പൺ ഫോറവും പരിപാടിയിൽ നടന്നു. ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി & മാനേജ്മെന്റ് അഫയേഴ്സ് ഡീൻ ഇർഷാദ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.

പ്രോ-റെക്ടർ ആസഫ് നൂറാനി അചീവ്മെൻ്റ് ടോക്ക് നിർവ്വഹിച്ചു.കാമ്പസ് അഫയേഴ്സ് ഡീൻ സയ്യിദ് ത്വാഹ ഹുസൈൻ നൂറാനി കരിക്കുലം ടോക്കും സ്വാദിഖ് നൂറാനി ലീഗൽ സെഷനും നേതൃത്വം നൽകി. 


ജാമിഅ മദീനതുന്നൂർ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കാമ്പസ് മാനേജ്മെന്റ് പ്രതിനിധികൾ സംസാരിച്ചു. ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറക്ടർ ഉവൈസ് നൂറാനി ക്ലോസിംഗ് നോട്ട് അവതരിപ്പിച്ചു.

Share This News