
അൽ ബയാൻ തഫ്സീർ കോൺക്ലേവിന് പ്രൗഢ തുടക്കം
കോഴിക്കോട് : ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് തഫ്സീറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'അൽ ബയാൻ' ദ്വിദിന തഫ്സീർ കോൺക്ലേവിന് പ്രൗഢ തുടക്കം.പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ജാമിഅ മദീനതുന്നൂർ ഡിപാർട്ട്മെൻ്റ് ഓഫ് തഫ്‌സീർ എച്ച് ഒ ഡി മുഹ്‌യിദ്ദീൻ സഖാഫി തളീക്കരയുടെ അധ്യക്ഷതയിൽ ഖുർആൻ പ്രഭാഷകൻ ഷാഫി സഖാഫി മുണ്ടമ്പ്ര ഉദ്ഘാടനം ചെയ്തു.ഖുർആൻ പഠനം, തഫ്സീർ രീതിശാസ്ത്രം , ആധുനിക അക്കാദമിക സംവാദങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ കേരളത്തിനകത്തും പുറത്തുമുള്ള ജാമിഅ മദീനതുന്നൂർ ക്യാമ്പസിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.ജാമിഅ മദീനതുന്നൂർ ഡിപാർട്ട്മെൻ്റ് ഓഫ് തഫ്സീർ അസിസ്റ്റൻ്റ് എച്ച് ഒ ഡി യാസീൻ നൂറാനി ആമുഖ പ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ വിഷയാവതരണം നടത്തി.
പരിപാടിയുടെ ഭാഗമായ നടക്കുന്ന ഇൻ്റർ ജാമിഅ ഖുർആൻ അക്കാദമിക് കോൺഫറൻസ് ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്യും. ഡീൻ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സഈദ് നൂറാനി കോൺഫറൻസ് തീം ടോക്ക് നടത്തും. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറ്കടർ ഉവൈസ് നൂറാനി , അബൂബക്കർ നൂറാനി, മുബശിർ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സമാപന സംഗമത്തിൽ പങ്കെടുക്കും.











