logo
logo
'എജ്യുലോഗിൻ പ്ലസ്' കരിയർ ഗൈഡൻസ് സമ്മിറ്റ് സമാപിച്ചു

'എജ്യുലോഗിൻ പ്ലസ്' കരിയർ ഗൈഡൻസ് സമ്മിറ്റ് സമാപിച്ചു

1 min read|July 25, 2026

കോഴിക്കോട് : ജാമിഅ മദീനതുന്നൂർ സംഘടിപ്പിച്ച ദ്വിദിന റെസിഡൻഷ്യൽ കരിയർ ഗൈഡൻസ് സമ്മിറ്റായ 'എജ്യൂ ലോഗിൻ പ്ലസ് സമാപിച്ചു. ഉന്നത വിദ്യാഭ്യാസം, കരിയർ , ഗവേഷണം, നൈപുണ്യ വികസനം, കമ്മ്യൂണിറ്റി ലീഡർഷിപ്പ് തുടങ്ങിയ അക്കാദമിക് സെഷനുകൾ നടന്ന സമ്മിറ്റ് ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. ഇർഷാദ് നൂറാനി അധ്യക്ഷത വഹിച്ചു.



ജാമിഅ മദീനതുന്നൂർ സീനീയർ സ്‌കൂളിൽ പ്ലസ് ടു കൊമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ബാച്ചിലർ, ഇൻ്റർമീഡിയേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച എജ്യൂ ലോഗിൻ പ്ലസ് കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസിലാണ് നടന്നത്. ആർട്സ്, കൊമേഴ്‌സ്, സയൻസ്, ലോ, ഇംഗ്ലീഷ്, അറബിക്, സൈക്കോളജി, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ പഠന മേഖലകളെ പരിചയപ്പെടുത്തുന്ന കോഴ്സ് ഓറിയന്റേഷൻ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്,വാല്യൂ , സ്‌കില്ലിംഗ് സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.


ഡോ. സുജിത്,ഡോ. ഷാഹുൽ നൂറാനി,നിധിൻ വി. കൃഷ്ണ,സുബൈർ അഹ്സനി, യൂനുസ് അഹ്സനി, അമീർ അലി നൂറാനി, സഫ്‌വാൻ നൂറാനി പാനൂർ, മിൻഹാജ് സഖാഫി, ജാസിം നൂറാനി, റാഷിദ് നൂറാനി, സിറാജ് റഹ്മാൻ നൂറാനി,  അൻഷിഫ് അലി നൂറാനി, ഉവൈസ് അബ്ദുസ്സലാം നൂറാനി,ഹഫീസ് നൂറാനി, നഹ്യാൻ,ഷിനാസ് കെ. ഉബൈദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അക്കാദമിക് ഡയറക്ടർ ഉവൈസ് നൂറാനി സ്വാഗതവും കോഡിനേറ്റർ സിനാൻ നൂറാനി നന്ദിയും പറഞ്ഞു.

Share This News