logo
logo
സുന്നിവോയ്‌സ് മെഗാ ക്വിസ്: ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ഹാദിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

സുന്നിവോയ്‌സ് മെഗാ ക്വിസ്: ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ഹാദിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

1 min read|July 3, 2026

കോഴിക്കോട് : സുന്നിവോയ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് കേരള സംഘടിപ്പിച്ച സുന്നിവോയ്‌സ് മെഗാ ക്വിസിൽ ജാമിഅ മദീനതുന്നൂർ മിഅ്റാജ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ഹാദി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിജ്ഞാന മത്സരങ്ങളിൽ തുടർച്ചയായി ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി വരുന്ന അബ്ദുൽ ഹാദി, അടുത്തിടെ എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച തർത്തീൽ നാഷണൽ ഹോളി ഖുർആൻ പ്രീമിയോയിലെ ഗ്രാൻ്റ് ഖുർആൻ ക്വിസിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ, എസ് എസ് എഫ് സംഘടിപ്പിച്ച സംസ്ഥാനതല മുത്ത് നബി മെഗാ ക്വിസിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനവും എസ് എസ് എഫ് സംസ്ഥാന സാഹിത്യോൽസവ് ബുക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.കോഴിക്കോട് പൂനൂർ മഠത്തുംപൊയിൽ സ്വദേശികളായ സാദിഖ് സഖാഫി - ബുഷ്റ ദമ്പതികളുടെ മകനാണ്. മികച്ച വിജയം നേടിയ മുഹമ്മദ് അബ്ദുൽ ഹാദിയെ ജാമിഅ മദീനതുന്നൂർ അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.

Share This News