logo
logo
കണ്ണൂർ ദാറുൽ മആരിഫ് കാമ്പസിൽ മദീനതുന്നൂർ ഇർസുന്നബവി ദർസിന് പ്രൗഢാരംഭം

കണ്ണൂർ ദാറുൽ മആരിഫ് കാമ്പസിൽ മദീനതുന്നൂർ ഇർസുന്നബവി ദർസിന് പ്രൗഢാരംഭം

1 min read|June 19, 2026

മാട്ടൂൽ: ജാമിഅ മദീനതുന്നൂറിന് കീഴിൽ കണ്ണൂർ മാട്ടൂലിലെ ദാറുൽ മആരിഫ് ഇർസുന്നബവി ദർസിന് പ്രൗഢ തുടക്കം. ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മർസൂഖ് സഅദി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.


സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖീഹ് തങ്ങൾ 'ബസ്മല' പഠനാരംഭം നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ത്വയ്യിബുൽ ബുഖാരി, ജാമിഅ മദീനതുന്നൂർ പ്രോ-റെക്ടർ ആസഫ് നൂറാനി എന്നിവർ സംസാരിച്ചു. അനസ് അമാനി പട്ടുവം ബുർദാ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി.ഇർസുന്നബവി മുദരിസ് ബാസിൽ നൂറാനി ചേരാപുരം ആശംസ നടത്തി.

മൻസൂർ ഹാജി സ്വാഗതവും മജീദ് ഹാജി നന്ദിയും പറഞ്ഞു. മഹല്ലിലെ മത-സാമൂഹിക രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Share This News