logo
logo
സമസ്ത സെന്റിനറി: ജാമിഅ മദീനതുന്നൂർ ‘സെന്റിനെക്സ്റ്റ് അസംബ്ലി’കൾക്ക് തുടക്കമായി

സമസ്ത സെന്റിനറി: ജാമിഅ മദീനതുന്നൂർ ‘സെന്റിനെക്സ്റ്റ് അസംബ്ലി’കൾക്ക് തുടക്കമായി

1 min read|November 12, 2026

കോഴിക്കോട്: സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന ‘സെന്റിനെക്സ്റ്റ് അസംബ്ലി’കൾക്ക് തുടക്കമായി.ജാമിഅ മദീനതുന്നൂർ ഫൗണ്ടറും റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. 


സമസ്തയുടെ നൂറുവർഷത്തെ വൈജ്ഞാനിക പൈതൃകം പ്രമേയമാക്കി  ജാമിഅ മദീനതുന്നൂറിൻ്റെ ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ നിന്നുള്ള പ്രതിനിധികളും അലുംനി സംരംഭങ്ങളും പങ്കാളികളായ സംഗമം കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് രംഗത്ത് മദീനതുന്നൂറിൻ്റെ ദേശീയ ഇംപാക്ട് അടയാളപ്പെടുത്തി.


 തുടർന്ന് ജാമിഅ മദീനതുന്നൂർ 25-ാം വാർഷികാഘോഷ പ്രഖ്യാപന പരിപാടിയുടെ ലോഞ്ചിംഗും നടന്നു.‘സെലിബ്രേറ്റിംഗ് ഫത്ഹുൽ മുഈൻ & ദി ഇന്ത്യൻ ഓഷ്യൻ ഗ്ലോബൽ നെറ്റ്‌വർക്ക്’ എന്ന പ്രമേയത്തിൽ 2027 ഫെബ്രുവരി 4-ന് പൊന്നാനിയിൽ വിളക്കത്തിരുന്ന് ഖുറത്തുൽ ഐൻ ദർസ് ആരംഭത്തോടെയാണ് വാർഷികാഘോഷങ്ങക്ക് ഔദ്യോഗികമായി തുടക്കമാവുക.ശേഷം ഗ്ലോബൽ റീച്ച് സെലബ്രേഷൻ്റെ ഭാഗമായി ഫത്ഹുൽ മുഈൻ വായിക്കപ്പെടുന്ന വിവിധ രാഷ്ട്രങ്ങളിൽ അക്കാദമിക് സെമിനാറുകൾ, ഫത്ഹുൽ മുഈൻ കോൺക്ലേവുകൾ സംഘടിപ്പിക്കും. ഉലമാ ആർക്കൈവ്, മദീനതുന്നൂർ ജേണൽ ഓഫ് ഇസ്ലാം& സൊസൈറ്റി, റിലീജ്യൻ& പബ്ലിക് ലൈഫ് ഫോറം, റിസർച്ച് കോൺക്ലൈവ് തുടങ്ങി ഇരുപത്തഞ്ച് റിസർച്ച് പ്രൊജക്ടുകളാണ് ഇരുപത്തഞ്ചാം വാർഷിക ഭാഗമായി ആരംഭിക്കുന്നത്.


 സമസ്ത സെന്റിനറിയുടെ മുന്നോടിയായി നവംബർ 21 മുതൽ ജനുവരി 21 വരെയാണ് കേരളത്തിന് പുറത്തുള്ള ജാമിഅയുടെ വിവിധ സെൻ്ററുകളിലാണ് നാഷണൽ സെന്റിനെക്സ്റ്റ് അസംബ്ലികൾ നടക്കുക.

സെന്റിനറി ടോക്ക്, കേരള മോഡൽ എജുക്കേഷൻ സാധ്യതകൾ അവലോകനം ചെയ്യുന്ന ഫ്യൂച്ചർ ഡയലോഗ്, സമസ്ത മൂവ്മെൻ്റ് വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ അസംബ്ലികളുടെ ഭാഗമായി ഉണ്ടാകും.നോളജ് ഗാർഡനിൽ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ലീഡേഴ്‌സിനായുള്ള എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷനോടെ അസംബ്ലികൾ സമാപിക്കും.

Share This News