
മദീനതുന്നൂർ ഇർസുന്നബവി സംസ്ഥാന ഫെസ്റ്റിവലിന് പ്രൗഢ സമാപനം
കണ്ണൂർ: ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ഓപ്പൺ സ്കൂളിൻ്റെ സംസ്ഥാന ലൈഫ് ഫെസ്റ്റിവലായ റൊൻ്റിവ്യൂന് പ്രൗഢ സമാപനം. 'ഡീകോഡിംഗ് ദ ഫൈറ്റ്ലോർ' എന്ന പ്രമേയത്തിൽ മൂന്നു ദിവസങ്ങളിലായ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യൂക്കേഷനൽ സെന്ററിൽ നടന്ന പരിപാടിയിൽ ജൈവ നാട്ടുകാർഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചർച്ചയായി.
കേരളത്തിലെ 13 ഓപ്പൺ സ്കൂൾ ക്യാമ്പസുകളിൽ നിന്ന് ഇരുനൂറോളം പ്രതിഭകൾ മാറ്റുരച്ച പരിപാടിയിൽ മൈനർ വിഭാഗത്തിൽ ഫുതൂഹുൽ ഹികം താനാളൂർ(മലപ്പുറം) ഒന്നാം സ്ഥാനവും, ജുമാ മസ്ജിദ് പെരിങ്ങാടി (കണ്ണൂർ) രണ്ടാം സ്ഥാനവും, മഖ്ദൂമിയ്യ കൂത്തുപറമ്പ് (കണ്ണൂർ) മൂന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മദീനാ മഖ്ദൂം വിരിപ്പാടം (മലപ്പുറം ) ഒന്നാം സ്ഥാനവും അസാസ് പടന്ന (കാസർകോഡ്) രണ്ടാം സ്ഥാനവും ജാമിഉൽ അരീശ് (കൊല്ലം) മൂന്നാം സ്ഥാനവും, പ്രീമിയർ വിഭാഗത്തിൽ അസാസ് പടന്ന ( കാസർകോട് ) ഒന്നാം സ്ഥാനവും രിളാഇയ്യ വാരം (കണ്ണൂർ) രണ്ടാം സ്ഥാനവും ജാമിഉൽ അരീഷ് കേരളപുരം (കൊല്ലം) മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ ജാമിഉൽ അരീഷ് കേരളപുരം (കൊല്ലം ) ഒന്നാം സ്ഥാനവും നേടി.മൈനർ വിഭാഗം വോക്കൽ ഓഫ് ദി ഫെസ്റ്റിന് ഫുതൂഹുൽ ഹികം കാംപസിലെ ദിലു മിർഷാദ്,പെൻ ഓഫ് ദി ഫെസ്റ്റ് മിസ്ഹബ് പി എം ജുമാ മസ്ജിദ് പെരിങ്ങാടി എന്നിവരും, പ്രീമിയർ വിഭാഗത്തിൽ യഥാക്രമം മിഥിലാജ് ദലാഇലുസുന്ന അയിരൂർ (മലപ്പുറം ), മുഹമ്മദ് യാസിർ അസാസ് പടന്ന, സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് യാസീൻ ജാമിഉൽ അരീഷ്, മുഹമ്മദ് ജൗഹർ ജാമിഉൽ അരീഷ് എന്നിവരും അർഹരായി.
സമാപന പൊതു സമ്മേളനത്തിൽ മഖ്ദൂമിയ്യ വൈസ് പ്രസിഡൻ്റ് ഫൈളുറഹ് മാൻ ഇർഫാനി അധ്യക്ഷത വഹിച്ചു. മഖ്‌ദൂമിയ്യ വർക്കിംഗ് പ്രസിഡൻ്റും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അബ്‌ദുറഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അസ്സഖാഫി വരപ്പാറ ഫെസ്റ്റിവൽ ടോക് നിർവ്വഹിച്ചു.ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് ഫാക്വൽറ്റി അഫയേർസ് ഇർഷാദ് നൂറാനി,മഖ്‌ദൂമിയ്യ ജോ. സെക്രട്ടറി അസീസ് ഹാജി തൊക്കിലങ്ങാടി, സെക്രട്ടറി മഹ്‌മൂദ് ഹാജി മൂരിയാട്, ദുബൈ ചാപ്റ്റർ കൺവീനർ റഈസ് ഇല്ലിക്കൽ, ജാമിഅ മദീനത്തുന്നൂർ എക്സിക്യുട്ടീവ് ഡയറക്ടർ ഉവൈസ് നൂറാനി, മഖ്‌ദൂമിയ്യ കാംപസ് ഇൻചാർജ് മുബശ്ശിർ നൂറാനി, ശഹീർ നൂറാനി എന്നിവർ പങ്കെടുത്തു.
അടുത്ത സോൺ റൊൻ്റിവ്യൂവിന് ആതിഥേയത്വം വഹിക്കുന്ന അസാസ് പടന്ന കാമ്പസിന് മഖ്‌ദൂമിയ്യ ഭാരവാഹികൾ പതാക കൈമാറി. വൈസ് പ്രസിഡൻ്റ് സയ്യിദ് സഅദുല്ല സഖാഫി വിജയികൾക്ക് ട്രോഫി വിതരണവും സമാപന പ്രാർത്ഥനക്ക് നേതൃത്വവും നൽകി. പ്രോഗ്രാം കൺവീനർ അജ്മൽ നൂറാനി ഉളിയിൽ സ്വാഗതവും ഹാരിസ് നൂറാനി നന്ദിയും പറഞ്ഞു.











