logo
logo
മദീനതുന്നൂർ ഇർസുന്നബവി സോൺ റൊൻ്റിവ്യൂവിന് പ്രൗഢ തുടക്കം

മദീനതുന്നൂർ ഇർസുന്നബവി സോൺ റൊൻ്റിവ്യൂവിന് പ്രൗഢ തുടക്കം

1 min read|November 1, 2026

കണ്ണൂർ: ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ഓപ്പൺ സ്കൂൾ സോൺ റൊൻ്റിവ്യൂ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം. 'ഡീകോഡിംഗ് ദ ഫൈറ്റ്ലോർ' എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യൂക്കേഷനൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ജൈവ നാട്ടുകാർഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചർച്ചയാകും.


മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി മഖ്ദൂമിയ വർക്കിംഗ് പ്രസിഡൻ്റ് അബ്ദുറഷീദ് സഖാഫിയുടെ അധ്യക്ഷതയിൽ കൂത്തുപറമ്പ് MLA വികെ സനോജ് ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ അക്കാദമിക് ഡയറക്ടർ ഡോ. ശമീർ നൂറാനി രാമല്ലൂർ, ഉവൈസ് നൂറാനി സംസാരിച്ചു. സോൺ റൊൻ്റിവ്യൂ ചെയർമാൻ ഇർഫാൻ നൂറാനി മംഗലാപുരം സ്വാഗതവും ഇർസുന്നബവി ഓപൺ സ്കൂൾ ഹെഡ് ജുനൈദ് നൂറാനി പേരാമ്പ്ര നന്ദിയും പറഞ്ഞു. സയ്യിദ് സഅദുല്ല സഖാഫി, ഫൈലുറഹ്‌മാൻ ഇർഫാനി, സി കെ എം അഷ്റഫ് മൗലവി, എം എൻ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.


കേരളത്തിലെ 12 ഓപ്പൺ സ്കൂൾ ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് റൊൻ്റിവ്യൂവിൽ വിജയികളായ ഇരുനൂറ് പ്രതിഭകളാണ് സോണിൽ മാറ്റുരയ്ക്കുന്നത്. വിദ്യാർഥികളുടെ സർഗാത്മകവും വൈജ്ഞാനികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ മത്സരങ്ങളും പഠന സെഷനുകളും നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും.

Share This News