logo
logo
അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ റിസേർച്ച് പ്രൊജക്റ്റ് അവതരിപ്പിക്കാൻ മദീനതുന്നൂർ വിദ്യാർഥി ജിൻഷിദ്

അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ റിസേർച്ച് പ്രൊജക്റ്റ് അവതരിപ്പിക്കാൻ മദീനതുന്നൂർ വിദ്യാർഥി ജിൻഷിദ്

1 min read|October 31, 2026

കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ വിദ്യാർഥി ജിൻഷിദ് അബ്ദുൽ റസാഖിന് അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ റിസേർച്ച് പ്രൊജകട് അവതരിപ്പിക്കാൻ അവസരം. ക്രയോജനിക്സിലും സുസ്ഥിര സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഡോ-ജർമൻ കോൺഫറൻസ് ഓൺ ക്രയോജനിക്സ് ഫോർ സസ്റ്റൈനബിൾ ടെക്നോളജീസ് (IGCCST 2026) സമ്മേളനത്തിൽ പോസ്റ്റർ പ്രസൻ്റേഷനിലൂടെ ജിൻഷിദ് പ്രൊജക്ട് അവതരിപ്പിക്കും.


ഐഐടി ഖരഗ്പൂരിൽ നടക്കുന്ന സമ്മേളനം ജർമനിയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഎഫ്ഡബ്ല്യു ഡ്രെസ്ഡനുമായി സഹകരിച്ചാണ് നടക്കുന്നത്. ക്രയോജനിക്സ്, സുസ്ഥിര സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കും ശാസ്ത്രീയ ആശയവിനിമയത്തിനും നൂതനാശയങ്ങൾ പങ്കുവെക്കുന്നതിനും വേദിയൊരുക്കുന്നതാണ് സമ്മേളനം.


ജാമിഅ മദീനത്തുന്നൂർ മിഅ്റാജ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ഇൻ്റർമീഡിയേറ്റ് വിദ്യാർഥിയായ ജിൻഷിദ് കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപ്പറമ്പിൽ സ്വദേശികളായ അബ്ദുൽ റസാഖ്- ശാഹിന ദമ്പതികളുടെ മകനാണ്.

Share This News