logo
logo
മലേഷ്യയിലെ അന്താരാഷ്ട്ര ഹദീസ് സമാഅ് സംഗമത്തിൽ   ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കുന്നു

മലേഷ്യയിലെ അന്താരാഷ്ട്ര ഹദീസ് സമാഅ് സംഗമത്തിൽ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കുന്നു

1 min read|November 14, 2026

കോഴിക്കോട് :മലേഷ്യയിലെ പുത്രജയയിലുള്ള മസ്ജിദ് പുത്രയിൽ നവംബർ 13 മുതൽ 23 വരെ നടക്കുന്ന മൂന്നാമത് 'ഇന്റർനാഷനൽ സമാഅ് ജാമിഉത്തുർമുദി വശ്ശമാഇലിൽ മുഹമ്മദിയ്യ' സംഗമത്തിൽ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കുന്നു. ഇമാം തുർമിദിയുടെ വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളായ ജാമിഉ തുർമുദി, അശ്ശമാഇലുൽ മുഹമ്മദിയ്യ എന്നിവയെ ആസ്പദമാക്കി നടക്കുന്ന സംഗമം മലേഷ്യയിലെ ഇസ്‌ലാമിക വികസന വകുപ്പ് (JAKIM), യായസൻ ദഅ്‌വ ഇസ്‌ലാമിയ മലേഷ്യ (YADIM) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും വിദ്യാർഥികളും പങ്കെടുക്കുന്ന സംഗമത്തിൽ ഹദീസ് പാരായണം, സനദ് സഹിതമുള്ള വിജ്ഞാന കൈമാറ്റം, ഹദീസുകളുടെ പഠനം എന്നിവയാണ് നടക്കുക.

Share This News