logo
logo
മുഖ്തസർ അൽ-ഫവാഇദ് അൽ-മക്കിയ്യയുടെ  പരിഷ്‌കരിച്ച ഗ്രന്ഥം പ്രകാശനം ചെയ്തു

മുഖ്തസർ അൽ-ഫവാഇദ് അൽ-മക്കിയ്യയുടെ പരിഷ്‌കരിച്ച ഗ്രന്ഥം പ്രകാശനം ചെയ്തു

1 min read|June 19, 2026

കോഴിക്കോട് : ജാമിഅ മദീനതുന്നൂർ അഖീദ & ഫിലോസഫി വിഭാഗം മേധാവി മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ തഹ്ഖീഖ് നിർവഹിച്ച മുഖ്തസർ അൽ-ഫവാഇദ് അൽ-മക്കിയ്യയുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം സുൽത്വാനുൽ ഉലമ നിർവ്വഹിച്ചു. സമസ്‌ത സെൻ്റിനറിയുടെ ഭാഗമായി ജാമിഅ മർകസിൽ നടന്ന അസ്സുഫ നാട്ടുദർസിൻ്റെ ഉദ്ഘാടന സംഗമത്തിലാണ് പ്രകാശനം നടന്നത്.

സയ്യിദ് ശറഫുദീൻ ജമലുല്ലൈലി ആദ്യ കോപ്പി സ്വീകരിച്ചു. കർമ്മശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന അല്ലാമ സയ്യിദ് അലവി ബിൻ അഹ്മദ് അസ്സഖാഫിന്റെ വിശ്വോത്തര കൃതിയായ മുഖ്തസർ അൽ-ഫവാഇദ് അൽ-മക്കിയ്യയുടെ ആധികാരിക പതിപ്പുകൾ പരിശോധിച്ച് തെറ്റുകൾ തിരുത്തി തയ്യാറാക്കിയതാണ് ഗ്രന്ഥം.മൂല ഗ്രന്ഥങ്ങളിലേക്കുള്ള ഗ്രന്ഥസൂചികകൾ,വിശദമായ അടിക്കുറിപ്പുകൾ,പ്രായോഗിക ഉദാഹരണങ്ങൾ ഉൾപ്പടെ സവിശേഷതകളുള്ള ഗ്രന്ഥം മഞ്ചേരി അമീൻ ബുക്സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്.

Share This News