logo
logo
അലിഗഢ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ പാനലിസ്റ്റായി സി.പി. സ്വാദിഖ് നൂറാനി

അലിഗഢ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ പാനലിസ്റ്റായി സി.പി. സ്വാദിഖ് നൂറാനി

1 min read|October 1, 2026

അലിഗഢ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ പാനലിസ്റ്റായി സി.പി. സ്വാദിഖ് നൂറാനി


കോഴിക്കോട്: അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സി.പി. സ്വാദിഖ് നൂറാനി പാനലിസ്റ്റായി പങ്കെടുത്തു. ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമ്പത്തിക സ്ഥിതി, വെല്ലുവിളികൾ, സാധ്യതകൾ, നയപരമായ നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്ത സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിലാണ് നടന്നത്. സർവകലാശാലയിലെ സെന്റർ ഫോർ പ്രമോഷൻ ഓഫ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്‌മെന്റ് ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യയുടെ (CEPECAMI) ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം.


ജാമിഅ മദീനതുന്നൂറിലെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം ബി.കോം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ് എന്നിവയിൽ ബിരുദ പഠനം പൂർത്തിയാക്കിയ സി.പി. സ്വാദിഖ് നൂറാനി, മേഘാലയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (USTM) ബിസിനസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ സ്‌കോളർഷിപ്പോടെ പി.എച്ച്.ഡി. ഗവേഷണം നടത്തിവരികയാണ്.



.



നിലവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഡൽഹി മർകസ് സോണൽ ഓഫീസ് ഡയറക്ടറുമായി സേവനം ചെയ്യുന്ന സി.പി. സ്വാദിഖ് നൂറാനി ഈജിപ്തിലെ അന്താരാഷ്ട്ര ഫത്‌വാ സമ്മേളനം, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് മതസമ്മേളനം, താൻസാനിയയിലെ വേൾഡ് ഖുർആൻ കോൺഫറൻസ്, ദക്ഷിണാഫ്രിക്കയിലെ വേൾഡ് ഇമാംസ് ആൻഡ് മുഫ്തീസ് കോൺഫറൻസ്, ഉസ്‌ബെക്കിസ്ഥാനിലെ അന്താരാഷ്ട്ര നാഗരികതാ സമ്മേളനം തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര വേദികളിൽ പങ്കെടുത്തിട്ടുണ്ട്.



കോഴിക്കോട് ജില്ലയിലെ ആവിലോറ കുന്നമ്മൽ സ്വദേശിയായ സി.പി. അബ്ദുൽ ഖാദർ മുസ്‌ലിയാരുടെയും മറിയത്തിന്റെയും മകനാണ്.

Share This News