logo
logo
ഇന്റർനാഷണൽ ഗ്രാൻഡ് ഇമാംസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി

ഇന്റർനാഷണൽ ഗ്രാൻഡ് ഇമാംസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി

1 min read|September 28, 2026

കോഴിക്കോട്: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന ഇന്റർനാഷണൽ ഗ്രാൻഡ് ഇമാംസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി പങ്കെടുത്തു.

"മസ്ജിദ് , ഹാർമണി, റിലീജിയസ് ഡിപ്ലോമസി ആൻ്റ് ഗ്ലോബൽ പീസ് " എന്ന പ്രമേയത്തിൽ ഇന്തോനേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി പ്രൊഫ. ഡോ. കെ.എച്ച്. നസറുദ്ദീൻ ഉമറിൻ്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലോകത്തെ 39 രാജ്യങ്ങളിൽ നിന്നുള്ള ഇമാമുമാരും മതപണ്ഡിതരും പങ്കെടുത്തു.  


മസ്ജിദുകളെ ആരാധനാകേന്ദ്രങ്ങൾക്കപ്പുറം വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, മാനവിക സേവനം, സമാധാനനിർമാണം എന്നിവയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകൾ ചർച്ചയായ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മസ്ജിദ് കേന്ദ്രീകൃത വൈജ്ഞാനിക ശാക്തീകരണ പ്രവർത്തനങ്ങൾ ഇയാസ് അലി നൂറാനി പരിചയപ്പെടുത്തി.



പൂനൂർ ജാമിഅ മദീനതുന്നൂറിലെ ഏഴ് വർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം ഇന്തോനേഷ്യയിലെ സുരകാർത്ത മുഹമ്മദിയ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് എജ്യുക്കേഷനിൽ മാസ്റ്റേഴ്സ് പഠനവും പൂർത്തിയാക്കി.ഇന്തോനേഷ്യൻ ഭാഷയായ ബഹാസ ഇന്തോനേഷ്യ സ്വായത്തമാക്കിയ ഇയാസ് നൂറാനി കഴിഞ്ഞ മൂന്ന് വർഷമായി ഇന്തോനേഷ്യയിലെ വൈജ്ഞാനിക സംസ്‌കാരിക പൈതൃകങ്ങളെ കുറിച്ച് ഗവേഷണം നടത്തിവരികയാണ്. മലപ്പുറം ജില്ലയിലെ ആതവനാട് അലി അഹ്‌സനി - റുഖിയ ദമ്പതികളുടെ മകനാണ്.

Share This News