logo
logo
'മീഡിയോസ് 26' മീഡിയ കോൺക്ലേവ് സമാപിച്ചു

'മീഡിയോസ് 26' മീഡിയ കോൺക്ലേവ് സമാപിച്ചു

1 min read|September 21, 2026

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ദ്വിദിന മീഡിയ കോൺക്ലേവ് ‘മീഡിയോസ് 26’ സമാപിച്ചു. 

വയനാട് തരുവണയിലെ പാലേരി ഉസ്‌താദ് അക്കാദമിയിലെ ഇമാം സുയൂതി കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ നടന്ന പരിപാടിയിൽ മാധ്യമരംഗത്തെ സമകാലിക പ്രവണതകളും സാധ്യതകളും ചർച്ച ചെയ്ത കോൺക്ലേവിൽ മാധ്യമ മേഖലകളിലെ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകി.


സമാപന സംഗമം ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. ഇമാം സുയൂതി ക്യാമ്പസ് പ്രിൻസിപ്പൾ ശാഹിദ് നൂറാനി ആമുഖ പ്രഭാഷണം നടത്തി. അബ്‌ദുല്ല മുസ്‌ലിയാർ തരുവണ പ്രാർത്ഥന നിർവ്വഹിച്ചു.ബശീർ ദാരിമി അധ്യക്ഷത വഹിച്ചു.





മാധ്യമപ്രവർത്തകരായ മുസ്തഫ പി. എറക്കൽ, ഒ.എം. തരുവണ,ദി കോമ്പസ് എഡിറ്റർ ഇൻ ചീഫ് എൻ.എസ്. അബ്ദുൽ ഹമീദ് നൂറാനി, ഐ ഐ എം സി അലൂംനി ഇബ്രാഹിം ബാദുഷ നൂറാനി, പ്രമുഖ ഫോട്ടോഗ്രാഫർ ഹസനുൽ ബസരി, മദീനതുന്നൂർ ഡിസൈൻ ഹെഡുമാരായ മുഹ്‌സിൻ നൂറാനി, അമീൻ നൂറാനി, ബ്രാൻഡ് ഡിസൈനർ അനസ് നൂറാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


പരിപാടിയുടെ ഭാഗമായി ഫോട്ടോഗ്രഫി, പോഡ്കാസ്റ്റ്, ഫോട്ടോ ജേർണലിസം, കണ്ടന്റ് റൈറ്റിങ്, ബ്രാൻഡിങ്, ഡിസൈൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി ക്രിയേറ്റീവ് ക്ലിനിക്കും സംഘടിപ്പിച്ചിരുന്നു.മദീനതുന്നൂർ മീഡിയ ഹെഡ് ഉബൈദ് നൂറാനി സ്വാഗതവും ക്യാമ്പസ് നാദി ദഅവ ചെയർമാൻ അർശദ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Share This News