logo
logo
ജാമിഅ മദീനതുന്നൂർ ഖിദ്മ ലീഡർഷിപ്പ് ബൂട്ട് ക്യാമ്പ് സമാപിച്ചു

ജാമിഅ മദീനതുന്നൂർ ഖിദ്മ ലീഡർഷിപ്പ് ബൂട്ട് ക്യാമ്പ് സമാപിച്ചു

1 min read|July 21, 2026

കോഴിക്കോട് : ജാമിഅ മദീനതുന്നൂറിൻ്റെ നേതൃത്വത്തിൽ വിവിധ ജൂനിയർ സീനിയർ കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾക്കായി സംഘടിപ്പിച്ച ദ്വിദിന നേതൃ പരിശീലനമായ 'ഖിദ്മ ലീഡർഷിപ്പ് ബൂട്ട് ക്യാമ്പ്' സമാപിച്ചു. സയന്റിഫിക് ഓർഗനൈസേഷൻ, ഇഫക്ടീവ് ലീഡർഷിപ്പ്, ഇവന്റ് ആൻഡ് പ്രോഗ്രാം പ്ലാനിംഗ്, ഫണ്ട് റൈസിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലന സെഷനുകളും പ്രായോഗിക വർക്ക്‌ഷോപ്പുകളും നടന്ന ക്യാമ്പ് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഓഫീസർ ഉവൈസ് നൂറാനി അധ്യക്ഷത വഹിച്ചു. പ്രോ-റെക്ടർ ആസഫ് നൂറാനി വിഷൻ ടോക്ക് അവതരിപ്പിച്ചു. 2025–26 അധ്യയന വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ്സ് യൂണിയൻ അവാർഡ് നേടിയ ദാറുൽ ഹിദായ ഈങ്ങാപ്പുഴ കാമ്പസിനെ ആദരിച്ചു. ഇതോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂറിൻ്റെ മുഴുവൻ കാമ്പസുകളുടെയും മേൽഘടകമായ  നാദി ദഅവ സെൻട്രൽ കമ്മിറ്റിയുടെ പുതിയ അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രഖ്യാപിച്ചു. സയ്യിദ് നിസാമുൽ ഹുസൈൻ ചെയർമാനായും, അബൂബക്കർ മുഹമ്മദ് കോർഡിനേറ്ററായും, ഫസ്‌ലു റഹ്മാൻ ജനറൽ കൺവീനറായും, ഇയാസുൽ അസ്ഹർ ഫിനാൻസ് കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.വൈസ് ചെയർമാൻമാർ: ഹൈബൽ സിയാദ്,ആദിൽ,ബാസിത്, മുഹമ്മദ് ഉവൈസ് ജോയിന്റ് കൺവീനർമാർ: അസ്ഹർ അയ്യൂബ്,ഹിഷാം,മിദ്‌ലാജ്,മുഹമ്മദ് ഹാഷിർ കോർഡിനേറ്റർ: അബൂബക്കർ എക്സിക്യൂട്ടീവ് അംഗങ്ങൾ:താഹ മുഹമ്മദ്, സിനാൻ മടവൂർ, ഹാഷിർ

Share This News